Description
കോട്ടയം ജില്ലയിലെ പാല, ഏഴാചേരി കുരിശുപള്ളിക്ക് സമീപം 3 ഏക്കർ 82 സെന്റ് സ്ഥലവും 2400 SQFT ൽ ഉള്ള അതിമനോഹരമായ ഒരു നില വീടും വില്പനക്ക്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ സ്കൂൾ, പള്ളി, പോസ്റ്റ് ഓഫീസ് , ചർച്ച്, അമ്പലങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഇവിടെ നിന്നും പാല ടൗണിലേക്ക് 8 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിലെ 2 ഏക്കർ സ്ഥലത്ത് റബ്ബർ കൃഷിയാണ് ഉള്ളത്. കൂടാതെ 1 ഏക്കർ 82 സെന്റ് സ്ഥലത്ത് തെങ്ങും, കായ്യ്ഫലമുള്ള ജാതി, കുരുമുളക് തുടങ്ങിയ കൃഷികളും, ആഞ്ഞിലി, പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങിയ വൃക്ഷങ്ങളും ഉണ്ട്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 5 കോടി രൂപ. പാല, രാമപുരം ബസ് റൂട്ട് സൈഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും രാമപുരം ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, കൊല്ലപ്പള്ളിയിലേക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വറ്റാത്ത കിണർ സൗകര്യം ലഭ്യമാണ്. ഈ വസ്തുവിന്റെ ഒരു സൈഡ് പാല ലാലം തോട് കടന്ന് പോകുന്നു. നിരപ്പായ പ്രോപ്പർട്ടി ആണിത്. റബർ ഷീറ്റ് മെഷീൻ, റബർ ഷീറ്റ് ഉണക്കുന്ന പുക പ്പുര തുടങ്ങിയവ ഈ വസ്തുവിലുണ്ട്. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9400475120,6238433209 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക